"കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു", പ്രിയസഖാവിനെ ഓർത്ത് എം എ ബേബി 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 10:13 PM  |  

Last Updated: 01st October 2022 10:13 PM  |   A+A-   |  

kodiyeri_balakrishnan

ഫയല്‍ ചിത്രം

 

കോഴിക്കോട്: അന്തരിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കുവച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പൊതുപ്രവർത്തകർക്ക് മാതൃകാണ് കോടിയേരിയുടെ പ്രവർത്തനശൈലിയെന്നും രക്തത്തിൽ അലിഞ്ഞ് ചേർന്ന ജനകീയമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും എം എ ബേബി പറ‍ഞ്ഞു. 

"വിദ്യാർഥി ജിവിതകാലം മുതൽ കോടിയേരിയുമായി ബന്ധമുണ്ട്. അക്ഷാരരാർഥത്തിൽ ഒരേ കട്ടിലിൽ കിടന്ന് ഉറങ്ങിയവരാണ്. കോൽക്കത്തയിൽ നടന്ന പാർട്ടി സമ്മേളനം കഴിഞ്ഞ് ചെന്നൈയിൽ എത്തി കോടിയേരിയുടെ ബന്ധുവീട്ടിൽ നിലത്ത് പായ് വിരിച്ച് കിടന്നു. മന്ത്രിയായതിന് ശേഷം 2006ൽ യാത്ര ചെയ്യുമ്പോൾ റോഡിന്റെ വശങ്ങളിൽ കുട്ടികൾ നോക്കി നിൽക്കും. കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു. കാരണം ജനങ്ങൾക്ക് അത് സന്തോഷമുണ്ടാക്കുമെന്ന്", എം എ ബേബി ഓർത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ "ആശയവ്യതിയാനമുണ്ടായപ്പോള്‍ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു, ഏറ്റവും പ്രമുഖനായ വിപ്ലവകാരി"; എം വി ഗോവിന്ദന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ