കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 07:02 PM  |  

Last Updated: 01st October 2022 07:02 PM  |   A+A-   |  

pinarayi and kodiyeri

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര മാറ്റി. ഇന്ന് ഫിന്‍ലന്‍ഡിലേക്ക് പോകാനിരുന്ന യാത്രയാണ് മാറ്റിയത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി നാളെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഒപ്പമാണ് മുഖ്യമന്ത്രി കോടിയേരിയെ സന്ദര്‍ശിക്കുന്നത്. 

ഒക്ടോബര്‍ 12വരെയാണ് വിവിധ രാജ്യങ്ങളില്‍ മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ചീഫ് സെക്രട്ടറിക്കും ഒപ്പമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ നയവ്യതിയാനം; ചിലര്‍ പൊലീസിന് കളങ്കമുണ്ടാക്കുന്നു, സില്‍വര്‍ ലൈന്‍ 'സൂക്ഷിച്ചുമതി'; സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ