എയർ ​ഹോൺ, നിരോധിത ലേസർ ലൈറ്റ്, ഉയർന്ന ശബ്ദ സംവിധാനം; ടൂറിസ്റ്റ് ബസുകൾക്ക് എതിരെ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th October 2022 09:52 PM  |  

Last Updated: 06th October 2022 09:53 PM  |   A+A-   |  

bus

പ്രതീകാത്മക ചിത്രം

 

കോട്ടയം: ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകൾ മോട്ടോർ വാഹന വകുപ്പ് വിലക്കി. വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് നടപടി കർശനമാക്കിയത്. 

ബസുകളിൽ എയർഹോണും ലേസർ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേ​ഗപ്പൂട്ടുകൾ വിച്ഛേദിച്ച നിലയിലും കണ്ടെത്തി. ഇതോടെയാണ് വിലക്കിയത്. ചിങ്ങവനത്തെ സ്വകാര്യ സ്കൂളിൽ വിനോദ യാത്രക്കായി എത്തിയതായിരുന്നു ബസ്. 

കൊല്ലം കൊട്ടാരക്കരയിലും ബസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. വിനോദ യാത്രക്ക് സ്പിഡോ മീറ്റർ ഇല്ലാത്ത ബസാണ് എത്തിച്ചത്. തലച്ചിറയിലെ സ്വകാര്യ കോളജിന്റെ വിനോദ യാത്രക്കായി എത്തിച്ച ബസാണ് തടഞ്ഞത്. 

ലണ്ടൻ എന്നു പേരുള്ള ബസിലാണ് പരിശോധന നടത്തിയത്. ബസിൽ നിരോധിത ലേസർ ലൈറ്റും വലിയ ശബ്ദ സംവിധാനവും കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബസ് അമിത വേഗത്തിലെന്ന് രണ്ടു തവണ ഉടമയ്ക്ക് സന്ദേശം ലഭിച്ചു, സ്പീഡ് ഗവര്‍ണറില്‍ മാറ്റം വരുത്തി; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ