വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ മാറി, വള്ളിക്കുന്നം സ്വദേശി ഷാജിരാജനു പകരം സംസ്കരിച്ചത് യുപി സ്വദേശിയെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th October 2022 07:36 AM  |  

Last Updated: 06th October 2022 07:36 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; സൗദി അറേബ്യയിൽ മരിച്ച വള്ളികുന്നം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിൽ എത്തിച്ച് സംസ്കരിച്ചത് ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുകൊണ്ടുവന്ന മൃതദേഹങ്ങൾ വിമാനത്തിൽവച്ച് മാറിപ്പോകുകയായിരുന്നു.

വള്ളികുന്നം കാരാഴ്മ വാർഡിൽ കണിയാംവയലിൽ ഷാജിരാജൻ (50) ദിവസങ്ങൾക്കു മുൻപാണ് വിദേശത്തുവച്ച് മരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹത്തിനു പകരം ഉത്തർപ്രദേശ് വാരണസി ഛന്തോലിയിലെ അബ്ദുൾ ജാവേദിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാൽ പെട്ടെന്ന് സംസ്കരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറ‍ഞ്ഞത്.തുറന്നു നോക്കരുതെന്ന നിർദേശവുമുണ്ടായിരുന്നു. 

അടുത്തദിവസമാണ് മൃതദേഹങ്ങൾ മാറിയ വിവരം കാർ​ഗോ അധികൃതർ വീട്ടുകാരെ അറിയിക്കുന്നത്. യുപിയിലേക്ക് കൊണ്ടുപോയ ഷാജിരാജന്റെ മ‌തദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അബ്ദുൾ ജാവേദിന്റെ വീട്ടുകാർ. ഉടൻ യുപി പൊലീസ് ഷാജിരാജന്റെ കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും ഇവിടെ സംസ്കാരം കഴിഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അമ്മ കട്ടിലിൽ നിന്നുവീണ് പരുക്കേറ്റെന്ന് മകൻ, അയൽവാസിക്ക് സംശയം; പക്ഷാഘാതം വന്ന 68കാരിയെ കൊന്ന മകൻ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ