മണിക്കൂറുകള്‍ നീണ്ട പരിശ്രമം; വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു

വയനാട്ടില്‍ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെത്തിച്ചു
കിണറ്റില്‍ വീണ പുലിയുടെ ദൃശ്യം
കിണറ്റില്‍ വീണ പുലിയുടെ ദൃശ്യം

കല്‍പ്പറ്റ: വയനാട്ടില്‍ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെത്തിച്ചു. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്. 

തലപ്പുഴയില്‍ ഇന്നലെ രാത്രിയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ പുലി വീണത്. ഇന്ന് രാവിലെ കിണറ്റിന്‍ കരയിലെത്തിയപ്പോഴാണ് പുലി കിണറ്റിലുള്ള കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വലയിട്ടും ഏണിയിട്ടും പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭയം കാരണം വെള്ളത്തില്‍ നിന്ന് കയറാന്‍ പുലി തയ്യാറായില്ല.

തുടര്‍ന്ന് മുതുമലയിലെ വിദഗ്ധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. വല ഉപയോഗിച്ചാണ് പുലിയെ കിണറ്റില്‍ നിന്ന് പുറത്തേയ്ക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com