തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്‌സിന്റെ ആശങ്ക പരിഹരിക്കുന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം പദ്ധതി നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ അടക്കം വിവിധ വിഷയങ്ങള്‍ അദാനി പോര്‍ട്‌സുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. അദാനി പോര്‍ട്‌സ് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനനന്തപുരത്ത് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. നഷ്ടം സംബന്ധിച്ച് സര്‍ക്കാരും അദാനിഗ്രൂപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 2019ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി, ഇത്രയുംനാള്‍ നീട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള നഷ്ടപരിഹാരം ഇങ്ങോട്ട് തരണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇടക്കാലത്ത് ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പദ്ധതി നല്ലരീതിയില്‍ മുന്നോട്ടുപോകേണ്ടതുണ്ട.് ഇതിന് പുറമേ കമ്പനിയുമായി സര്‍ക്കാരിന് നല്ല ബന്ധമാണ് ഉള്ളത്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സര്‍ക്കാര്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് തുറമുഖ വകുപ്പിന് അദാനി പോര്‍ട്‌സ് കത്ത് നല്‍കിയിട്ടുണ്ട്. ലത്തീന്‍ അതിരൂപതയുടെ സമരം മൂലമാണു നിര്‍മാണം തടസ്സപ്പെട്ടതെന്നും നഷ്ടം അവരില്‍നിന്നു നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീപോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിനെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം മൂലം പൊതുമുതലിനു നഷ്ടം സംഭവിച്ചാല്‍ അതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കാന്‍ കോടതിവിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിസില്‍ സര്‍ക്കാരിനെ സമീപിച്ചത്.സമരം ആരംഭിച്ച ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നഷ്ടത്തിന്റെ പ്രാഥമിക കണക്കാണ് അദാനി കമ്പനി തുറമുഖ സെക്രട്ടറിക്കു കൈമാറിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates