പർദയിട്ട് ബസ്സ് സ്റ്റാൻഡിൽ കറങ്ങി പൂജാരി, ചിക്കൻ പോക്സ് ആണെന്ന് വാദം; പൊലീസ് പിടികൂടി

മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിൽ രണ്ട് മാസമായി ജിഷ്ണു നമ്പൂതിരി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു
ജിഷ്ണു നമ്പൂതിരി
ജിഷ്ണു നമ്പൂതിരി

കോഴിക്കോട്: കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പർദ ധരിച്ച് കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. 

യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിൽ രണ്ട് മാസമായി ജിഷ്ണു നമ്പൂതിരി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com