വാഹനങ്ങളുടെ അനധികൃതരൂപമാറ്റം ഓരോ ലംഘനത്തിനും 10000 രൂപ വീതം പിഴ; ക്രിമിനല്‍ കേസ്; ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: ബസുകളുടെ നിയമലംഘനം നേരിടാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വേഗപ്പൂട്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വാഹന ഉടമകള്‍ മാത്രമല്ല, അതിന് സഹായം ചെയ്യുന്ന ഡീലര്‍മാര്‍ക്കും വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്ത് 86 ആര്‍ടിഓഫീസുകളാണ് ഉള്ളത്. അവയുടെ പരിധിയില്‍ വരുന്ന ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസുകളുടെ എണ്ണം നിശ്ചയിച്ചശേഷം ഓരോ ഓഫീസിന് കീഴിലും വരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിതബസുകളുടെ ചുമതല നല്‍കും. ബസുകളില്‍ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കും. കണ്ടെത്താന്‍ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നാളെ മുതല്‍ പരിശോധന ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കളര്‍ കോഡ് ലംഘിക്കുന്ന വാഹനം പിടിച്ചെടുക്കും. അനധികൃതരൂപമാറ്റം ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപയായി വര്‍ധിപ്പിക്കും. അഡീഷണല്‍ ഹോണ്‍ ഫിറ്റ് ചെയ്താല്‍ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വിതം ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത പൊതുവാഹനങ്ങളുടെ സിഎഫ് ക്യാന്‍സല്‍ചെയ്യും. എല്ലാ വാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കും. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് മോഡല്‍ കേരളത്തിലും വാഹനനികുതി അടച്ചുമാത്രമേ ഓടാന്‍ ആവുകയുള്ളു. വാഹനങ്ങളില്‍ രുപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കെതിരെയും ക്രിമിനല്‍ കേസ് എടുക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
