ആലപ്പുഴ: കലവൂർ കയർബോർഡ് ഓഫിസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളി വീണു മരിച്ചു. മാരാരിക്കുളം സ്വദേശി ഡൊമിനിക്കിന്റെ മകൻ ഡി ടോഷിയാണ് (27) മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കലവൂർ കയർബോർഡിലെ പ്രധാന ഓഫിസിനു സമീപത്തെ കെട്ടിടത്തിലെ പഴയ ഷീറ്റുകൾ മാറ്റാനാണ് ടോഷി കയറിയത്. ടോഷി ചവിട്ടിയ ഷീറ്റ് പൊട്ടി താഴേയ്ക്കു വീഴുകയായിരുന്നു. മേൽക്കൂര ഭാഗത്തെ സീലിങ്ങും പൊളിച്ച് ടോഷി നിലത്ത് തലയിടിച്ച് വീണു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക