പാതയിലെ അറ്റകുറ്റപ്പണി; എറണാകുളം-കൊല്ലം മെമു 9 ദിവസം റദ്ദാക്കി, കന്യാകുമാരി-പുനെ എക്‌സ്പ്രസ് ആലപ്പുഴ വഴി 

കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസ് (16382) 18, 21, 24, 27 തീയതികളിൽ കായംകുളം ജങ്ഷനിൽ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി. കൊല്ലം- എറണാകുളം ജങ്ഷൻ മെമു (06778) സർവീസിനൊപ്പം എറണാകുളം ജങ്ഷൻ-കൊല്ലം മെമു സ്പെഷ്യലും (06441) ഈ മാസം 15 മുതൽ 21 വരെ റദ്ദാക്കി. കൂടാതെ ഈ മാസം 24, 27 തീയതികളിലും ഇവയുടെ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

ഇടപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, തൃശ്ശൂർ സ്റ്റേഷൻ പരിധികളിൽ പാതയിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തീവണ്ടി ഗതാഗതത്തിൽ മാറ്റം. കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസ് (16382) 18, 21, 24, 27 തീയതികളിൽ കായംകുളം ജങ്ഷനിൽ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും. 

അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും എറണാകുളം ടൗൺ കൂടാതെ ജങ്ഷനിലും കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും. 15 മുതൽ 21 വരെ  ട്രെയിൻ ഒരു മണിക്കൂർ വൈകി 9.40-നാണ് കന്യാകുമാരിയിൽനിന്ന് പുറപ്പെടുക. എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) 13 മുതൽ 18 വരെ നിർത്തിയിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com