മാസ്‌ക് നിര്‍ബന്ധം: ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ 

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ അധികാരം നല്‍കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ അധികാരം നല്‍കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.  മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കാര്യമായ പൊലീസ് പരിശോധന നടക്കുന്നില്ല.

ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്ട് കമ്മിറ്റി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഫലത്തില്‍ സംസ്ഥാനത്ത് മാസ്‌ക് പരിശോധന കാര്യക്ഷമമല്ലാത്ത സ്ഥിതിയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com