'ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയില്‍; ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നില്ല', കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2022 07:30 PM  |  

Last Updated: 19th October 2022 07:30 PM  |   A+A-   |  

kerala_blasters_team_bus

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസ് എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു/എക്‌സ്പ്രസ് ഫോട്ടോ


കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തു. അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തത്. ബസിന്റെ ടയറുകള്‍ അപകടാവസ്ഥയില്‍ ആയിരുന്നു. ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലായിരുന്നു. സുരക്ഷയില്‍ ഗുരുതര വീഴ്ചയെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. 

റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളുണ്ടായിരുന്നില്ല. ബോണറ്റ് തകര്‍ന്ന നിലയിലായിരുന്നെന്നും എംവിഡി വ്യക്തമാക്കി. 

പനമ്പിളി നഗറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസില്‍ പരിശോധന നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 14 ദിവസത്തെ സമയം ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വ്വീസ് നടത്താന്‍ പാടില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ നീലക്കുറിഞ്ഞിയില്‍ 'തൊട്ടാല്‍ പൊള്ളും'; കര്‍ശന നടപടിയെന്ന് വനംവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ