'കൊറോണക്കെതിരെ പാത്രം കൊട്ടിയതുപോലെ'; ലഹരിവിരുദ്ധ ദീപം തെളിയിക്കല്‍ ആഹ്വാനത്തില്‍ പരിഹാസവുമായി സിപിഎം നേതാവ്

ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം
മന്ത്രി എം ബി രാജേഷ്/ ഫയൽ ചിത്രം
മന്ത്രി എം ബി രാജേഷ്/ ഫയൽ ചിത്രം

പത്തനംതിട്ട: മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ദീപം തെളിയിക്കാനുള്ള മന്ത്രി എം ബി രാജേഷിന്റെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സിപിഎം നേതാവ്. കൊറോണയ്ക്ക് എതിരെ പാത്രം കൊട്ടിയത് പോലെയാണ് ലഹരിക്കെതിരെ ദീപം തെളിയിക്കല്‍ എന്നാണ് പരിഹാസം. 

പത്തനംതിട്ടയിലെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം സാബുവാണ് പരിഹാസവുമായി രംഗത്തെത്തിയത്. പത്തനംതിട്ട നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് കമന്റ്.  ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. 

പരിപാടിയുടെ ഭാഗമായി എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ ഇന്നലെ നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സെന്‍ട്രലില്‍  നടന്ന പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് പങ്കെടുത്തു. 

മന്ത്രി എം ബി രാജേഷ് ദീപം തെളിയിക്കുന്നു
മന്ത്രി എം ബി രാജേഷ് ദീപം തെളിയിക്കുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com