ആരാധനാലയത്തിന്റെ ശൗചാലയത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ പിടികൂടി, അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2022 08:24 AM  |  

Last Updated: 24th October 2022 08:24 AM  |   A+A-   |  

pocso_case

അൻസിൽ

 

കോട്ടയം: ആരാധനാലയത്തിന്റെ ശൗചാലയത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ സ്വദേശി അൻസിലിനെയാണ്(18) നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചത്. ബലാത്സംഗം ചെയ്തെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്താൽ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർചെയ്തത്.

സാമൂഹികമാധ്യമം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി പല പ്രാവശ്യം പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെൺകുട്ടിയെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പെൻഷൻ ആനുകൂല്യങ്ങളും വിവരങ്ങളും കൃത്യസമയത്ത് നൽകിയില്ല, അപേക്ഷക മരിച്ചു; സൂപ്രണ്ടിന് 15000 രൂപ പിഴ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ