കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെണ്‍കുട്ടികള്‍ പുറത്തുകടന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 25th October 2022 08:53 PM |
Last Updated: 25th October 2022 08:53 PM | A+A A- |

ഫയല്‍ ചിത്രം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. രണ്ട് അന്തേവാസികള്‍ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്.
മാസങ്ങള്‍ക്ക് മുന്‍പ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ റിമാന്‍ഡ് പ്രതി വാഹനാപകടത്തില്‍ മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.സംഭവത്തില്‍ കൃത്യവിലോപം നടന്നതായി കണ്ടെത്തി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അന്ന് ശുചിമുറിയിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്നാണ് അന്തേവാസി രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയില്‍ മലപ്പുറത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്.
തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ ഒരു മാസം മുന്‍പാണ് 20 വാച്ച്മാന്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സുരക്ഷാ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയും വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ