സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്ക് തുടരാനാകില്ല, മാറണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?; വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2022 07:34 PM  |  

Last Updated: 25th October 2022 07:34 PM  |   A+A-   |  

satheesan

വി ഡി സതീശന്‍ മാധ്യമങ്ങളോട്‌

 

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജിവെയ്ക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിയില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് നേതാക്കളോട് ആശയവിനിമയം നടത്തിയിട്ടാണ് നിലപാട് പറഞ്ഞത്. ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രത്തില്‍ വീഴില്ല. സുപ്രീം കോടതി വിധിയാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശമല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്ക് തുടരാനാകില്ല. അവര്‍ മാറണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും  ബാധകമാണെന്നും  വി ഡി സതീശന്‍ പറഞ്ഞു. 

ഗവര്‍ണറും സര്‍ക്കാരും ഒരു വശത്തായിരുന്നു. നിയമനങ്ങള്‍ മുഴുവനും നടത്തിയത് ഇരുവരും ഒരുമിച്ചാണ്. കോടതിയിലും ഇരുവരും ഒരുമിച്ചായിരുന്നു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ തെറ്റു തിരുത്തിയത്. ഗവര്‍ണര്‍ തെറ്റ് ചെയ്തത് കൊണ്ടാണല്ലോ, തെറ്റ് തിരുത്തിയത്. അതിനെയാണ് സ്വാഗതം ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ