ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2022 05:52 PM  |  

Last Updated: 25th October 2022 05:52 PM  |   A+A-   |  

governor

​ഗവർണർ, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മാധ്യമവിലക്കില്‍ വിശദീകരണവുമായി ഗവര്‍ണര്‍. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുമാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൈരളി ന്യൂസ്, ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇതു കണ്ടിട്ടും ഓര്‍മ വരുന്നില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ