കുസാറ്റില്‍ എസ്എഫ്‌ഐ-ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 09:10 PM  |  

Last Updated: 26th October 2022 09:10 PM  |   A+A-   |  

kochin_university

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി

 

കൊച്ചി: കുസാറ്റില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബിടെക് കോഴ്സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് സംഘര്‍ഷമുണ്ടായത്. 

ക്യാമ്പസിനുള്ളിലെ മറ്റു വിഭാഗങ്ങളില്‍ പഠിക്കുന്ന ഏതാനും പേര്‍ പുറത്തുനിന്നെത്തി അക്രമം നടത്തിയെന്നാണ് ഹോസ്റ്റലിലുള്ളവര്‍ പറയുന്നത്.

അതേസമയം ഹോസ്റ്റലിലുള്ളവര്‍ മറ്റുള്ളവരെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതിനിടെ ഹോസ്റ്റലിനുള്ളില്‍ നിന്നും കിടക്കകളും മറ്റും വലിച്ചുവാരിയിട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തീകൊളുത്തി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ വീണ്ടും കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ