കടലിൽ കുളിക്കാനിറങ്ങി; വിനോദയാത്രക്കെത്തിയ രണ്ട് യുവാക്കൾ ധർമടത്ത് മുങ്ങിമരിച്ചു 

ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിലാണ് അപകടമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: ബീച്ചിൽ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു. ഗൂഢല്ലൂർ എസ് എഫ് നഗർ സ്വദേശികളായ അഖിൽ (23), സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട്  ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിലാണ് അപകടമുണ്ടായത്. 

ദീപാവലി ആഘോഷിക്കാനാണ് ഗൂഢല്ലൂരിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് സം​ഘം ധർമടത്തെത്തിയത്. കൂട്ടുകാർ കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനിടയ്ക്കാണ് അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങിയത്. കൂട്ടുകാർ തിരിച്ചെത്തിയിട്ടും ഇരുവരെയും കണ്ടില്ല. ഇവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. 

മത്സ്യത്തൊഴിലാളികൾ ബോട്ടും തോണിയുമിറക്കി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കിട്ടിയത്. സുനീഷിന്റെ മൃതദേഹം രാത്രി ഒൻപത് മണിയോടെയാണ് കിട്ടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com