റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; ബൈക്കിൽ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു 

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലാണ് അപകടമുണ്ടായത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർ​ഗോഡ്: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽനിന്ന്‌ തെറിച്ചുവീണ് യുവാവ് മരിച്ചു. രാജപുരം മാനടുക്കം ശാസ്ത്രിനഗർ കോളനിയിലെ രാമന്റെയും കാരിച്ചിയുടെയും മകൻ വിജേഷ് (20) ആണ് മരിച്ചത്. 

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ കോളിച്ചാൽ പെട്രോൾപമ്പിന് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പനത്തടി ഭാഗത്തുനിന്ന്‌ കോളിച്ചാലിലേക്ക് പോകുകയായിരുന്നു വിജേഷ്. യുവാവ് റോഡിലേക്ക് തെറിച്ച് വീഴുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കാസർ​ഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com