ബന്ധുവീട്ടില്‍ വിരുന്നെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 19 വര്‍ഷം കഠിനതടവ്, 15,000 രൂപ പിഴ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2022 06:04 PM |
Last Updated: 29th October 2022 06:04 PM | A+A A- |

കേസിലെ പ്രതി ജനീഷ്
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് 19 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. 2015 മെയ് പതിനാറിന് ബന്ധു വീട്ടില്‍ വിരുന്നുവന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീടിന്റെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാണ് കേസ്. എരുമപ്പെട്ടി ഇയ്യാല്‍ ചേര്‍പ്പില്‍ വീട്ടില്‍ ജനീഷിനെയാണ് (27) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് റീന ദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരങ്ങള്‍ പിന്നീട് മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി.
കേസില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ വനിതാ ഡോക്ടറെ രോഗി തല്ലി; കസ്റ്റഡിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ