തിരുവനന്തപുരം: നടക്കാനിറങ്ങിയ സ്ത്രീയെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ആക്രമിച്ച സംഭവത്തിൽ ഇനിയും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടു കഴിഞ്ഞു. അതിനിടയിൽ, യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അതിക്രമിച്ച് കയറിയെന്നാണ് വിവരം.
അന്ന് പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻകോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ വീട്ടിൽ താമസിക്കുന്ന യുവതിയുടെ വിദേശത്തുള്ള ഭർത്താവാണ് സിസിടിവി ദൃശ്യങ്ങൾ കണ്ട് വിവരം അറിയിച്ചത്. രാത്രി പലവട്ടം ഒരാൾ വീടിന് സമീപം എത്തി. രാത്രി 11.30ഓടെ എത്തിയ ആൾ പിന്നെ പുലർച്ചെ എത്തി പൂട്ട് തകർത്തു എന്നാണ് കുറവൻകോണത്തെ വീട്ടമ്മ പറയുന്നത് ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പറഞ്ഞു. 3.30 മണിക്ക് ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം.
നടക്കാനിറങ്ങിയ സ്ത്രീ ആക്രമിക്കപ്പെട്ട് നാലാം ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇപ്പോൾ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates