കൊച്ചിയിൽ ആംബുലൻസ് മറിഞ്ഞ് രോ​ഗിക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2022 08:24 PM  |  

Last Updated: 29th October 2022 08:24 PM  |   A+A-   |  

VINEETH

വിനീത

 

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടിൽ വിനീതയാണ് (65) മരിച്ചത്. 

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുമ്പോൾ കലൂരിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വൈകീട്ട് 3.20നു കലൂര്‍ സിഗ്നലിനു മുന്നിലുള്ള യുടേണിലേയ്ക്കു തിരിയുന്നതിനു മുൻപു ബൈക്ക് മുന്നിലേക്കു ചാടിയതോടെയാണ് ആംബുലന്‍സ് മറിഞ്ഞത്. ആംബുലന്‍സ് നേരെയാക്കി നാട്ടുകാര്‍ വിനീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: എംആർ നാരായണൻ. മക്കൾ: വിജീഷ്, സജീഷ്. മരുമക്കൾ: വിദ്യ, ധന്യ.

ഈ വാർത്ത കൂടി വായിക്കൂ

സർവത്ര ​ദുരൂഹത; ഷാരോണിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ