മീൻ പിടിക്കാൻ തോട്ടിൽ വലയിട്ടു; കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്

കോട്ടയം സംക്രാന്തിക്ക് സമീപം കുഴിയാലിപ്പടിയിലാണ് സംഭവം
വലയില്‍ കുടുങ്ങിയ പെരുമ്പാമ്പ്/ ടിവിദൃശ്യം
വലയില്‍ കുടുങ്ങിയ പെരുമ്പാമ്പ്/ ടിവിദൃശ്യം

കോട്ടയം: മീൻവലക്കുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.  കോട്ടയം സംക്രാന്തിക്ക് സമീപം കുഴിയാലിപ്പടിയിലാണ് സംഭവം. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. 

രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിലെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ കൊണ്ടുപോയി. ഏതെങ്കിലും വനമേഖലയിലേക്ക് പെരുമ്പാമ്പിനെ തുറന്ന് വിടാനാണ് അധികൃതരുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com