ഉള്‍വലിഞ്ഞിട്ട് 24 മണിക്കൂര്‍; തിരമാലകളില്ലാതെ കടല്‍

ഇന്നലെ വൈകുന്നേരെ മൂന്നരയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോഴിക്കോട്: നൈാനംവളപ്പില്‍ ഉള്‍വലിഞ്ഞ കടല്‍ പൂര്‍വസ്ഥിതിയിലേക്ക് വന്നുതുടങ്ങി. വളരെ പതിയെയാണ് വെള്ളം എത്തുന്നത്. തിരമാലകളില്ല. 

ഇന്നലെ വൈകുന്നേരെ മൂന്നരയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൂര്‍വസ്ഥിതിയില്‍ എത്തിയിട്ടില്ല. അപൂര്‍വ്വ പ്രതിഫാസം കാണാനായി നിരവധിപേരാണ് ഇവിടെയെത്തിയത്. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. 

കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞു കൂടിയിരിക്കുകയാണ്. സുനാമി മുന്നറിയിപ്പില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com