'താഴ്മയായി' അപേക്ഷിക്കേണ്ട; ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം 

‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാൽ മതിയാവും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരുവനന്തപുരം: സർക്കാരിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ ‘താഴ്മയായി’ എന്ന പദം വേണ്ട. താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന്‌ സർക്കാർ നിർദേശം. 

സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ല. 

‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാൽ മതിയാവും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇക്കാര്യത്തിൽ വകുപ്പ് തലവൻമാർക്ക് നിർദേശം നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com