പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആലുവ ശിവക്ഷേത്രം മുങ്ങി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2022 08:52 AM  |  

Last Updated: 01st September 2022 08:52 AM  |   A+A-   |  

aluva_manappuram

ഫയല്‍ ചിത്രം


കൊച്ചി: ഇടമലയാര്‍ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ  പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ആലുവ ക്ഷേത്രത്തിൽ വെള്ളം ഉയർന്നതോടെ പുലർച്ചെയുള്ള പൂജാ കർമങ്ങൾ ഉൾപ്പെടെ തടസപ്പെട്ടു. 

പെരിയാർ കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചിട്ടുണ്ട്. 70 എൻ റ്റിയു ആയാണ് ചെളിയുടെ തോത് വർധിച്ചത്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് 2.3 മീറ്റർ ഉയർന്നതായും രേഖപെടുത്തി. എന്നാൽ ബുധനാഴ്ച ഇത് 80 സെന്റിമീറ്റർ മാത്രമായിരുന്നു.

റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ മടിയിൽ വളർന്ന കുട്ടി, പഠിക്കാൻ മിടുക്കൻ, ഇപ്പോൾ ലഹരിക്ക് അടിമ'; വേദനയോടെ പ്രതിപക്ഷനേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ