മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 03:46 PM  |  

Last Updated: 02nd September 2022 03:46 PM  |   A+A-   |  

ravi_varma

ഫയല്‍ ചിത്രം

 

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 

തൃപ്പൂണിത്തുറയില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം. ദേശാഭിമാനി കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സദ് വാര്‍ത്ത, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. 

നവമലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബംഗാളി സാഹിത്യകൃതികളുടെ വിവര്‍ത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ അന്തരിച്ച രവി വര്‍മയാണ് പിതാവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ചു; പാലത്തിന് അടിയിലേക്ക് തെറിച്ചു വീണു; കോളജ് വിദ്യാർത്ഥി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ