കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ചു; പാലത്തിന് അടിയിലേക്ക് തെറിച്ചു വീണു; കോളജ് വിദ്യാർത്ഥി മരിച്ചു

കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കളമശേരി എസ്‌സിഎംഎസ് കോളജിനു മുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടെയാണ് അപകടം. 

എസ്‌സിഎംഎസ് കോളജിലെ വിദ്യാർത്ഥിയും പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പിൽ പിഎ സജിമോന്റെയും പിജെ ഷീജയുടെയും മകനുമായ സോൻസ് ആന്റണി സജി (19) ആണ് മരിച്ചത്. ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

ആലുവ ഭാഗത്തു നിന്നു വരികയായിരുന്ന കാർ ഇടിച്ച്, ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീണു. കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. ഇതോടെ ഓണാഘോഷം നിർത്തി വച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com