സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 09:24 AM  |  

Last Updated: 02nd September 2022 09:24 AM  |   A+A-   |  

SchoolS

പ്രതീകാത്മക ചിത്രം

 

കൊച്ചി: സ്കൂൾ ബസിൽ നിന്ന് എൽ ക്കെ ജി വിദ്യാർത്ഥിനി തെറിച്ചുവീണു. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ആലുവ സ്വദേശിനി ഫൈലസയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ എമർജൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വഴക്കിട്ട്, രാത്രി സൈക്കിളുമായി വീടുവിട്ടു; വഴിയാത്രക്കാരന്റെ ഉപദേശം; 14കാരൻ തിരിച്ചെത്തി!

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ