കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ഏറ്റുമുട്ടി; രണ്ടുപേരെ ജയില്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 03:01 PM  |  

Last Updated: 03rd September 2022 03:01 PM  |   A+A-   |  

kannur_jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

 

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റി. വ്യാഴാഴ്ചയായിരുന്നു സംഭവം.

കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാല്‍, കണ്ണൂര്‍ സ്വദേശി അതുല്‍ ജോണ്‍ റൊസാരിയോ എന്നിവരുടെ സംഘവുമാണ് ജയിലിനുള്ളില്‍ ഏറ്റുമുട്ടിയത്.

ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരായ ഇവരെ പാര്‍പ്പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ