അതിവേഗ റെയില്‍പാതയ്ക്കായി എം കെ സ്റ്റാലിന്‍; അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ ഇടനാഴി വേണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 01:18 PM  |  

Last Updated: 03rd September 2022 01:18 PM  |   A+A-   |  

stalin_meeting

ചിത്രം: എഎന്‍ഐ

 

തിരുവനന്തപുരം: അതിവേഗ റെയില്‍പാതയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ഈ ആവശ്യമുന്നയിച്ചത്. ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി. തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് സംസ്ഥാനങ്ങള്‍ മുന്നോട്ടു വെക്കുന്നത്. 

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരളം ഉന്നയിച്ചേക്കും. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ബസവരാജ ബൊമ്മെ, എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിഞ്ഞു; സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ