മരം മുറിക്കവെ ശിഖരം തലയില്‍ വീണു; തൊഴിലാളി മരിച്ചു

അകമ്പാടം നമ്പൂരിപ്പൊട്ടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ റബര്‍മരം മുറിക്കവെ രാവിലെ 7.30ന് ആണ് അപകടം
അബ്ദുള്‍ നാസര്‍
അബ്ദുള്‍ നാസര്‍

നിലമ്പൂര്‍: മരംമുറിക്കവെ ശിഖരം തലയില്‍ ഒടിഞ്ഞു വീണു തൊഴിലാളി മരിച്ചു. അകമ്പാടം ആനപ്പാറ കളത്തിങ്ങല്‍തൊടി അബ്ദുല്‍ നാസര്‍ (54) ആണ് മരിച്ചത്. അകമ്പാടം നമ്പൂരിപ്പൊട്ടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ റബര്‍മരം മുറിക്കവെ രാവിലെ 7.30ന് ആണ് അപകടം.

ശിഖരത്തില്‍ കയര്‍ കെട്ടി അബ്ദുല്‍ നാസര്‍ മരത്തിന്റെ ചുവടു വാള്‍കൊണ്ടു മുറിച്ചു തുടങ്ങി. കേടുണ്ടായിരുന്ന ശിഖരം ഒടിഞ്ഞ് അബ്ദുല്‍ നാസറിന്റെ തലയില്‍ വീണു. ദേഹത്തുനിന്നു ശിഖരം മറ്റു തൊഴിലാളികള്‍ എടുത്തു മാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: റിന്‍ഷാദ്, അര്‍ഷാദ്, റിന്‍ഷ. മരുമകന്‍: ജാബിറലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com