ശമ്പളവിതരണം ഉപാധിയോടെ; കെഎസ്ആര്‍ടിസിക്ക് നൂറ് കോടി അനുവദിച്ചു; സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 02:47 PM  |  

Last Updated: 06th September 2022 02:47 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക്  സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം അനുവദിച്ചിട്ടുള്ളത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചു. മൂന്നരയ്ക്കാണ് യോഗം,

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീര്‍ക്കും എന്ന് യൂണിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ നടപടിയെടുക്കാന്‍ ധന വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ചെലവുചുരുക്കലിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും. തിരക്കുകുറയുന്ന പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബസുകള്‍ കുറയ്ക്കും. ഈ സമയം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമം അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ