ഇന്ന് അതിതീവ്രമഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 06:36 AM  |  

Last Updated: 06th September 2022 06:36 AM  |   A+A-   |  

kochi_rain1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 

തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 9 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഇന്നും മൽസ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ  40 മുതൽ 45 കിലോമീറ്റർ  വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 55  കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ വിഴിഞ്ഞം ചര്‍ച്ച നാലാം തവണയും പരാജയം; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് സമരസമിതി; നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ