ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സ്വകാര്യ ബസ് ഒന്നരകിലോമീറ്റർ പിന്തുടർന്ന് തടഞ്ഞു; നടുറോഡിൽ പ്രതികരിച്ച് യുവതി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 09:37 AM  |  

Last Updated: 06th September 2022 09:37 AM  |   A+A-   |  

sandra

വിഡിയോ സ്ക്രീൻഷോട്ട്

 

പാലക്കാട്: ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോയ രാജപ്രഭ ബസാണ് തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടർന്നാണ് സാന്ദ്ര തന്റെ പ്രതിഷേധമറിയിച്ചത്. വണ്ടി തടഞ്ഞുനിർത്തി കാര്യങ്ങൾ പറയുമ്പോഴും ചെവിയിൽ ഹെഡ്സെറ്റ് തിരുകി ഡ്രൈവർ തന്നെ അവ​ഗണിക്കുകയായിരുന്നെന്ന് സാന്ദ്ര പറയുന്നു. യാത്രക്കാരിൽ ചിലർ അനുകൂലിച്ചപ്പോൾ നിങ്ങളെന്താ ആണുങ്ങളെപ്പോലെ ​ഗുണ്ടായിസം കാണിക്കുന്നതെന്ന് ചോദ്യം ചെയ്തവരും ഉണ്ടെന്ന് സാന്ദ്ര പറയുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ