നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 08:43 AM  |  

Last Updated: 06th September 2022 08:48 AM  |   A+A-   |  

car_accident

അപകടത്തില്‍പ്പെട്ട കാര്‍ / ടി വി ദൃശ്യം

 

കോട്ടയം: കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിള്‍ (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. തിടനാട് ടൗണിന് സമീപമായിരുന്നു അപകടം. 

ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. രാവിലെയാണ് കാര്‍ തോട്ടില്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തിടനാട് പൊലീസും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി കാര്‍ കരയ്ക്ക് കയറ്റുകയായിരുന്നു. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്നും പൊലീസ്  സംശയിക്കുന്നുണ്ട്. പൊലീസെത്തുമ്പോൾ കാര്‍ പൂര്‍ണമായും കീഴ്‌മേല്‍ മറിഞ്ഞനിലയിലായിരുന്നു. വെള്ളത്തില്‍ വീണ് ശ്വാസം മുട്ടിയാണ് സിറിളിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നിലവിളക്കു കൊണ്ട് നവവധുവിനെ തലയ്ക്കടിച്ചു കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ