നിരോധനം ലംഘിച്ച് വനത്തിൽ അഞ്ചം​ഗ സംഘം; വയനാട്ടിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു; ഒരാളുടെ നില ​ഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 07:04 PM  |  

Last Updated: 08th September 2022 07:04 PM  |   A+A-   |  

death

ടെലിവിഷൻ ദൃശ്യം

 

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ തവി മലയിൽ യുവാവ് കൊക്കയിൽ വീണു മരിച്ചു. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കൽപ്പറ്റ പെരുന്തട്ട അഭിജിത്താണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.

വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കൾ വന മേഖലയിലേക്ക് പോകുകയായിരുന്നു. അഞ്ച് പേരായിരുന്നു സംഘത്തിൽ.

വനത്തിൽ വച്ചാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങളുള്ള പ്രദേശത്താണ് യുവാക്കൾ എത്തിയത്. ഇവിടെ വച്ചാണ് സംഘത്തിലെ രണ്ട് പേർ കൊക്കയിലേക്ക് വീണത്. മൂന്ന് പേർ രക്ഷപ്പെട്ടു. 

അപകട സാധ്യതയുള്ള പ്രദേശമാണിത്. നിയന്ത്രണങ്ങളുണ്ടായിട്ടും യുവാക്കൾ‌ ഇതിനകത്തേക്ക് പ്രവേശിച്ചതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിഴിഞ്ഞം തീരത്ത് മൃതദേഹം; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ