മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു;  ശിരുവാണി ഡാം സ്ലുയിസ് 15 സെന്റീമീറ്ററായി ഉയര്‍ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 12:36 PM  |  

Last Updated: 08th September 2022 12:36 PM  |   A+A-   |  

MALAMPUZHA DAM

ഫയല്‍ ചിത്രം

 

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ശിരുവാണി ഡാം റിവര്‍ സ്ലുയിസ് ഉയര്‍ത്തി. രാവിലെ 10 നാണ് 
ശിരുവാണി ഡാം റിവര്‍ സ്ലുയിസ് 15 സെന്റീമീറ്ററായി ഉയര്‍ത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

അതേസമയം ആളിയാര്‍ ഡാം സ്പില്‍വേ വഴി തുറന്നുവിടുന്ന വെള്ളം 450 ക്യുസെക്‌സ് ആയി കുറച്ചു. നേരത്തെ ഡാമില്‍ നിന്നും 750 ക്യൂസെക്‌സ് വെള്ളമാണ് തുറന്നു വിട്ടിരുന്നത്. 

ഇതാണ് 450 ക്യുസെക്‌സ് ആയി കുറച്ചത്. നിലവില്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒമ്പത് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീണ്ടും ചക്രവാതച്ചുഴി; 12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ