കോഴിക്കോട് മെഡിക്കൽ കോളജിലെ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു 

മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയ സമയത്താണ് ജീവനൊടുക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചക്കുശേഷമാണു സംഭവം. 

ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയ സമയത്താണ് രാജൻ ജീവനൊടുക്കിയത്. ഇരുവരും പുറത്തിറങ്ങിയതിനു പിന്നാലെ വാതിൽ അകത്തുനിന്നു കുറ്റിയിട്ടിരുന്നു. മരുന്നു നൽകാനായി സ്റ്റാഫ് നഴ്സസ് വിളിച്ചിട്ട് തുറക്കാതിരുന്നതിന് പിന്നാലെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Neeshma
M R Ajith kumar
Siyad
Levin had already gone viral on social media for creating devices using kitchen utensils and waste materials
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com