ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും കരയ്‌ക്കെത്തിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 05:51 PM  |  

Last Updated: 10th September 2022 05:51 PM  |   A+A-   |  

RESCUE

ചാലിയാറില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്ന ദൃശ്യം

 

കോഴിക്കോട്: ബേപ്പൂര്‍ ജലോത്സവത്തിനിടെ, വള്ളം മറിഞ്ഞു. ആളപായമില്ല. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി. മത്സരത്തില്‍ പങ്കെടുത്ത എകെജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്.

ചാലിയാറിലാണ് ഓണാഘോഷത്തോടനുബന്ധിച്ച് ബേപ്പൂര്‍ ജലോത്സവം സംഘടിപ്പിച്ചത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിനിടെയാണ് വള്ളം മറിഞ്ഞത്. ഫിനിഷിങ് പോയന്റ് കടന്നശേഷമാണ് വള്ളം മറിഞ്ഞത്. ഉടനെ തന്നെ വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്‌ക്കെത്തിച്ചു. 

നേരത്തെ, പമ്പയാറ്റില്‍ ഉത്രട്ടാതി വള്ളംകളി ഒരുക്കത്തിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയും ചെറുകോല്‍ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയ പെരുമ്പുഴ കടവില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉത്രട്ടാതി വള്ളംകളി ഒരുക്കത്തിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ