ഇന്ന് ചതയം, വിവിധയിടങ്ങളിൽ ജയന്തി ഘോഷയാത്ര; ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വൈ​കി​ട്ട് 4.30​ന് ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​ ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം;  ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ 168​ ​-ാ​മ​ത് ​ജ​യ​ന്തി​ പ്രമാണിച്ച് കേരളത്തിൽ ഇന്ന് വിലപുലമായ പരിപാടികൾ. ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.

ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിലുലമായ ചടങ്ങുകളുണ്ടാകും. ചെ​മ്പ​ഴ​ന്തി​യി​ലെ​ ​വ​യ​ൽ​വാ​രം​ ​വീ​ട് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗു​രു​കു​ല​ത്തി​ൽ​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​യും​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​ന​ട​ക്കും.  ശി​വ​ഗി​രിയി​ൽ വൈ​കി​ട്ട് 4.30​ന് ​വ​ർ​ണ്ണ​ശ​ബ​ള​മാ​യ​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​ ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തും.​ ​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ലാണ് ജയന്തി ഘോഷയാത്ര ഉ​ദ്ഘാടനം ചെയ്യുക. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഘോഷയാത്ര നടക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com