ഒരു മത്തങ്ങയ്ക്ക് വില 47,000 രൂപ; അരയും തലയും മുറുക്കി നാട്ടുകാർ, ആവേശമായി ലേലം

ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് സംഭവമുണ്ടായത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഇടുക്കി; ആറു കിലോ തൂക്കം വരുന്ന മത്തങ്ങയ്ക്ക് 47,000 രൂപ വില. പൊന്നും വില കൊടുത്തു വാങ്ങാനും മാത്രം ഈ മത്തങ്ങയ്ക്ക് എന്താണ് പ്രത്യേകത? ഒന്നുമില്ല. ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള ലേലം ആവേശക്കൊടുമുടി കയറിയതോടെയാണ് വൻ തുകയ്ക്ക് മത്തങ്ങ വിറ്റുപോയത്. ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് സംഭവമുണ്ടായത്. 

സംഘാടകരായ ചെമ്മണ്ണാർ പൗരാവലിക്ക് സൗജന്യമായി ലഭിച്ച ആറി കിലോയുള്ള മത്തങ്ങയാണ് റെക്കോർ‍ഡ് തുകയ്ക്ക് വിറ്റുപോയത്. ഓണാഘോഷത്തിന്റെ ആവേശത്തിൽ നാട്ടുകാർ അരയും തലയും മുറുക്കി വാശിയോടെ ലേലത്തിൽ പങ്കെടുക്കുകയായിരുന്നു. ലേലം വിളി കേട്ട് സംഘാടകർ വരെ അമ്പരന്നു. 

10 രൂപയിലാണ് ലേലം തുടങ്ങിയത്. ഉടുമ്പൻചോല സ്വദേശി സിബി ഏബ്രഹാമാണ് പൊന്നും വിലയുള്ള മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പിൽ മത്തങ്ങ കൈമാറി. താരമായ മത്തങ്ങയുമായി നൃത്തംചെയ്താണ് വിജയികൾ മടങ്ങിയത്. ആടും, കോഴിയും, പഴക്കുലയും വൻതുകയ്ക്ക് ലേലം കൊള്ളാറുണ്ടെങ്കിലും മത്തങ്ങയ്ക്ക് ഇത്രയും വിലകിട്ടുന്നത് ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com