'പട്ടി കടിച്ചാൽ ഉടൻ വീണാ ജോർജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം'; വെള്ളാപ്പള്ളി നടേശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 08:34 AM  |  

Last Updated: 11th September 2022 08:34 AM  |   A+A-   |  

vellappalli_nadesan_veena_george

ചിത്രം: ഫേയ്സ്ബുക്ക്

പത്തനംതിട്ട; മന്ത്രി വീണാ ജോർജിന് പിന്തുണയുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജിനെ ചിലർ വ്യക്തിഹത്യ ചെയ്യുകയാണെന്നെന്നും ആരെയെങ്കിലും പട്ടി കടിച്ചാൽ ഉടൻ മന്ത്രി കടിച്ചെന്ന മട്ടിലാണ് പ്രചാരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

മന്ത്രിയായി ഒരുവർഷം പിന്നിട്ടതേയുള്ളൂ. ചില മാധ്യമങ്ങൾതന്നെ സൃഷ്ടിയും സംഹാരവും നടത്തുന്ന കാലമാണിത്. വീണാ ജോർജ് മിടുക്കിയായ ജനപ്രതിനിധിയാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. വീണാ ജോർജും ചടങ്ങിനെത്തിയിരുന്നു.

സർക്കാരിനെതിരെ വെള്ളാപ്പള്ളി രൂക്ഷമായ വിമർശനം ഉന്നയിച്ചു. പിന്നാക്കവിഭാഗത്തെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്കസംവരണം. വിഴിഞ്ഞം തുറമുഖവിഷയത്തിൽ സമരത്തിനിറങ്ങിയ ലത്തീൻ അതിരൂപതയ്ക്കുമുന്നിൽ മുട്ടിടിച്ചുനിൽക്കുകയാണ് സംസ്ഥാനസർക്കാരെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അവരുന്നയിച്ച ഒൻപത് ആവശ്യവും അംഗീകരിച്ചു. പിന്നാക്കസമുദായങ്ങൾ ചങ്കെടുത്തുകാണിച്ചാലും ചെത്തിപ്പൂവെന്ന് പറയുന്ന സ്ഥിതിയാണ് മറുവശത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിൽ ഇന്ന് പുലികളുടെ ആറാട്ട്; സ്വരാജ് റൗണ്ടിൽ ഇറങ്ങുക 250 പുലികൾ, മെയ്യെഴുത്ത് ആരംഭിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ