അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 07:31 PM  |  

Last Updated: 12th September 2022 07:31 PM  |   A+A-   |  

dogs

ഫയല്‍ ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിതീകരിച്ചത്. 

അട്ടപ്പാടി ഷോളയൂര്‍ സ്വര്‍ണ പിരിവ് ഊരിലെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ഒരുമാസം നീണ്ട വാക്‌സിനേഷന്‍, പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍, ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി: നായ്ക്കളെ കൊല്ലാന്‍ അനുമതി തേടും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ