കണ്ടക്ടർ മൊബൈൽ ഫോൺ മറന്നു! സൂപ്പർ ഫാസ്റ്റ് 15 മിനിറ്റ് ദേശീയ പാതയിൽ നിർത്തിയിട്ടു... ഒടുവിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 07:42 AM  |  

Last Updated: 12th September 2022 07:42 AM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കെഎസ്ആർടിസി ബസ് കണ്ടക്ടർ മൊബൈൽ ഫോൺ ബസ് സ്റ്റേഷനിൽ വച്ചു മറന്നു. കണ്ടക്ടർക്ക് ഫോൺ തിരികെ നൽകുന്നതിനായി സൂപ്പർ ഫാസ്റ്റ് ബസ് റോഡരികിൽ 15 മിനിറ്റോളം നിർത്തിയിട്ടു. ഇന്നലെ വൈകീട്ട്  ആറോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തു നിന്നു പാലക്കാട്ടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറാണ് ഹരിപ്പാട് ബസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഇറങ്ങിയപ്പോൾ ഓഫീസിൽ ഫോൺ വച്ച് മറന്നത്. ദേശീയപാതയിൽ താമല്ലാക്കൽ ജംങ്ഷൻ കഴിഞ്ഞപ്പോഴാണ് മൊബൈൽ ഫോൺ കൈവശമില്ലെന്ന് കണ്ടക്ടർ അറിഞ്ഞത്. 

തുടർന്ന് ഹരിപ്പാട് കെഎസ്ആർടിസി സ്റ്റേഷനിൽ  വിവരമറിയിച്ചു. പിന്നാലെ പ്രത്യേക വാഹനത്തിൽ ഫോൺ എത്തിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; കടുത്ത ചൂട്; ദോഹയിൽ, പിറന്നാൾ ദിനത്തിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ