നദിയിൽ വീണ മകനെ രക്ഷിക്കാനിറങ്ങിയ അമ്മ ഒഴുക്കിൽപ്പെട്ടു; മൃതദേഹം കണ്ടെത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 07:43 AM  |  

Last Updated: 12th September 2022 07:43 AM  |   A+A-   |  

Fell into the river

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അമ്മയുടെ മൃതദേഹം കണ്ടെത്തി. കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സന്ധ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്ധ്യ ഒഴുക്കിൽപ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റർ അകലെ മൃതദേഹം വന്നടിയുകയായിരുന്നു.

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മകൻ ആദിത്യനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാനാണ് സന്ധ്യയും ഭർത്താവ് മുരുകനും നദിയിലിറങ്ങിയത്. ആദിത്യനും മുരുകനും പാറയിൽ പിടികിട്ടി. 42കാരിയായ സന്ധ്യ ഒഴുക്കിൽപ്പെട്ട് കാണാതായി. 

ഈ വാർത്ത കൂടി വായിക്കൂ 

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; കടുത്ത ചൂട്; ദോഹയിൽ, പിറന്നാൾ ദിനത്തിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ