ഭാരത് ജോഡോ യാത്ര കേരളത്തില്‍ മൂന്നാം ദിനം; കെ റെയില്‍ വിരുദ്ധ സമിതി നേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്ച 

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ​ഗാന്ധി  ഇന്നു മുതല്‍ യുഡിഎഫിലെ ഘടകകക്ഷി പ്രതിനിധികളെ കാണും
ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടരുന്നു. കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തു നിന്നും തുടങ്ങും. ആറ്റിങ്ങല്‍ വരെയാണ് രാവിലത്തെ പദയാത്ര. ഉച്ചയ്ക്ക് കെ റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 

നാലു മണിക്ക് ആറ്റിങ്ങലില്‍ നിന്നും പുനഃരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ രാഹുല്‍, ഇന്നു മുതല്‍ യുഡിഎഫിലെ ഘടകകക്ഷി പ്രതിനിധികളെ കാണും.

സിഎംപി പ്രതിനിധികളുമായി ആറ്റിങ്ങലിലാണ് ആദ്യ കൂടിക്കാഴ്ച. കൊല്ലത്ത് ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളുമായും എറണാകുളത്ത് എന്‍സികെ, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി നേതാക്കളുമായും മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളുമായും വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. 

രാഹുല്‍ ഗാന്ധി ഇന്നു വര്‍ക്കല ശിവഗിരി സന്ദര്‍ശിക്കും. തൊഴിലുറപ്പു പദ്ധതി തൊഴിലാളികളെയും കാണും. ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയും തെന്നല ബാലകൃഷ്ണ പിള്ളയും രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, ആധ്യാത്മിക മേഖലകളിലെ പ്രമുഖരുമായും രാഹുല്‍ സംവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com