ആറ് തെരുവു നായകള്‍ പാഞ്ഞടുത്തു; ജീവനും കൊണ്ട് ഓടി വീട്ടില്‍ കയറി ഗെയ്റ്റടച്ചു;  വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2022 09:22 AM  |  

Last Updated: 13th September 2022 09:22 AM  |   A+A-   |  

dog

വീഡിയോ ദൃശ്യം

 

കണ്ണൂര്‍: സംസ്ഥാനത്ത് തെരുവു നായ ആക്രമണം ദിവസം ചെല്ലുംതോറും ഉയരുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം തെരുവു നായകള്‍ കൂട്ടമായി രണ്ട് വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തുനിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. 

ആറ് നായകളാണ് വിദ്യാര്‍ത്ഥികളെ ആക്രമിക്കാനായി പാഞ്ഞടുത്തത്. ഇരുവരും ജീവനും കൊണ്ട് ഓടി ഒരു വീട്ടിലേക്ക് കയറി ഗെയ്റ്റ് അടച്ച് രക്ഷപ്പെടുകയായിരുന്നു. 

ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നായകള്‍ കൂട്ടമായി മറ്റൊരാളെ ആക്രമിക്കാന്‍ തുനിയുന്നതും ദൃശ്യത്തില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത് മുളയിൽ കെട്ടിവച്ച്; ചുമന്നു നടന്നത് ഏഴ് കിലോമീറ്റർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ