സ്ത്രീധനത്തിലെ ബാക്കിയായ 2 പവന് വേണ്ടി പീഡനം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 09:25 AM  |  

Last Updated: 14th September 2022 09:25 AM  |   A+A-   |  

sheeja_suicide

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷീജ


ഇടുക്കി: ഇടുക്കി വളകോട്ടിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി‌. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പരാതി. 

പത്ത് മാസം മുമ്പായിരുന്നു ജോബിഷിൻറെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവൻ സ്വർണ്ണത്തെച്ചൊല്ലിയായിരുന്നു പീഡനം. മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഷീജ പറഞ്ഞിരുന്നതായാണ് ഷീജയുടെ അമ്മയും സഹോദരിയും മൊഴി നൽകിയത്. 

സ്ത്രീധനത്തിന്റെ ബാക്കി ആവശ്യപ്പെട്ട് ജോബിഷിൻറെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നു.ഇതോടെ ഷീജയെ മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പിന്നെ 34 ദിവസം കഴിഞ്ഞാണ് ജോബിഷ് തിരികെ വിളിക്കാനെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

ക്യാപ്‌സൂള്‍ രൂപത്തിലാക്കി വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ